വെള്ളയമ്പലം: ഈ വർഷത്തെ ലോഗോസ് ക്വിസ് അതിരൂപതതല വിജയികളെ പ്രഖ്യാപിച്ചു. 2023 സെപ്തംബർ 24 ന് ആറ് വിഭാഗങ്ങളിലായിട്ടാണ് ലോഗോസ് പരീക്ഷ നടത്തിയത്. www.Logos quiz.org എന്ന സൈറ്റിലും റിസൾട്ട് ലഭ്യമാണ്. ലോഗിൻ ചെയ്യാൻ ആതാത് ഇടവകകളുടെ username-ഉം passwarod- ഉം ഉപയോഗിക്കണം.
ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാരുടെ പേരും ബ്രാക്കറ്റിൽ ഇടവകയും യഥാക്രമം:
ഗ്രൂപ്പ് A : ബ്രിജിത്ത് എസ്. സോളമൻ (പുല്ലുവിള), ക്ലാര എസ്. സോളമൻ (പുല്ലുവിള), അദൃഷാ പ്രസാദ് (പരുത്തിയൂർ)
ഗ്രൂപ്പ് B: താനിയ തങ്കച്ചൻ(പുതിയതുറ), റേച്ചൽ മരിയ റെജി (മുട്ടട), ജോയേൽ ജോയി ( അരയതുരുത്തി)
ഗ്രൂപ്പ് C: ശില്പ ബ്രൂസ് (സൗത്ത് കൊല്ലങ്കോട്), അഞ്ചു അരുൺ (പൂഴിക്കുന്ന്), ജെഷ്മ ജസ്റ്റിൻ (ചെറിയതുറ)
ഗ്രൂപ്പ് D: റീജ സി (പൂഴിക്കുന്ന്), ശാലിനി ജോബായ് (വെട്ടുതുറ), ലെറ്റീഷ പത്രോസ് (വലിയവേളി)
ഗ്രൂപ്പ് E: ലെറ്റീഷ പെരേര(പേട്ട), ഷിനി കൂട്ടി ബി. (പുത്തൻ തോപ്പ്), സിസ്റ്റർ ആൻ മരിയ സി. എസ്. സി (വെട്ടുകാട്)
ഗ്രൂപ്പ് F: സുശീല ബായ് ജി. സി. (കിള്ളിപാലം), അന്നമ്മ ജേക്കബ് (കാഞ്ഞിരം പാറ) ബെനിറ്റ ക്ലീറ്റസ് (മുരുക്കും പുഴ)
ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനം നേടിയവർക്കുള്ള സെമി ഫൈനൽ മത്സരം 2023 നവംബർ 5 ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്ലം ട്രിനിറ്റി ലെസിയം സ്കൂളിൽ വച്ച് നടക്കും. അതിരൂപത തലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടിയവർ ഇടവക വികാരി സാക്ഷ്യപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും ഈ മാസം 16 -മാം തിയതിക്ക് മുമ്പായി അതിരൂപത അജപാലന ശുശ്രൂഷ കാര്യാലയത്തിൽ എല്പ്പിക്കേണ്ടതാണ്. സെമി ഫൈനൽ മത്സരങ്ങൾക്കുള്ള പാഠഭാഗങ്ങൾ: ജോഷ്വാ 13 – 24, പ്രഭാഷകൻ 27 – 33, ലൂക്കാ 1 – 8, 2 കൊറി. 1 – 6 അധ്യായങ്ങളാണ്.