ലത്തീൻ ഭാഷയെ ഏറെ സ്നേഹിച്ചിരുന്ന കൊല്ലം രൂപതയുടെ മുൻ മെത്രാൻ ജോസഫ് ഫെർണാണ്ടസ് പിതാവിൻറെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ലത്തീൻ ദിനാഘോഷത്തിന് പുത്തൻതോപ്പിൽ തിരി തെളിഞ്ഞു.
ലോകം മുഴുവനുമുള്ള ഭൂരിഭാഗം ജനങ്ങളും അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്ന വാക്കുകൾ ലത്തീൻ ഭാഷയുടെ സംഭാവനയാണ് എന്ന് ഓർമ്മിപ്പിച്ച് മരിയൻ എഞ്ചിനീയറിംഗ് കോളേജ് മാനേജർ മോൺസ്. വിൽഫ്രഡ് ചടങ്ങു ഉൽഘാടനം ചെയ്തു. ഈ ദിനം ലത്തീൻ ഭാഷയെ സ്നേഹിക്കുന്നവരെ ഒരുമിച്ച് കൂട്ടാൻ പ്രയോജനപ്പെടും.
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ജെറി അമൽദേവ് മുഖ്യാതിഥിയായിരുന്നു.
ജെനറൽ കൺവീനർ ശ്രീ. ജെറി ബ്രൈറ്റ് അധ്യക്ഷനായിരുന്നു.