വെള്ളയമ്പലം: ഹൃദയങ്ങളെ തൊടാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കണം വിശ്വാസ പരിശീലനമെന്നും, അത് ക്രിസ്തു അനുഭവത്തിലേക്ക് വളരുവാൻ സഹായകരമായിരിക്കുമെന്നും വെള്ളയമ്പലം TSSS ഹാളിൽ വച്ച് കൂടിയ KRLCBC മതബോധന കമ്മീഷൻ രൂപത ഡയറക്ടർമാരുടെയും കമ്മീഷൻ അംഗങ്ങളുടെയും സംയുക്ത യോഗത്തിൽ വച്ച് KRLCBC സെക്രട്ടറി ജനറലും തിരുവനന്തപുരം അതിരൂപത സഹായ മെത്രാനുമായ അഭിവന്ദ്യ ക്രിസ്തുദാസ് ആർ. അഭിപ്രായപ്പെട്ടു. ഈ യോഗത്തിൽ വച്ച് 2024 ലെ VFF(Vacation Faith Festival)-ന്റെ പുസ്തകം മതബോധന കമ്മീഷൻ അംഗമായ ശ്രീമാൻ ബോബൻ ക്ലീറ്റസിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഇതോടൊപ്പം തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ഒരുക്ക പ്രവർത്തന പുസ്തകം ” മുപ്പത്തിമൂന്ന് ” എന്ന പുസ്തകവും ശ്രീമാൻ അജി അലക്സിന് നൽകിക്കൊണ്ട് ക്രിസ്തുദാസ് പിതാവ് പ്രകാശനം ചെയ്തു.
മഹാ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചിരിക്കുന്ന ഈ പ്രാർത്ഥനാ വർഷത്തിൽ ഓരോ ഇടവകയിലും വരുന്ന പത്തു വർഷം കൊണ്ട് ഒരു വൈദികൻ 12 വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് അവർക്ക് ആവശ്യമായ ആത്മീയ, വിദ്യാഭ്യാസ, വ്യക്തിത്വ വളർച്ചയ്ക്കും മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കണമെന്ന് KRLCBC മതബോധന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ബഹുമാനപ്പെട്ട മാത്യു പുതിയാത്ത് അച്ചൻ ആമുഖമായി നിർദ്ദേശിച്ചു.
യോഗത്തിൽ ബഹു ജോയി സ്രാമ്പിക്കൽ അച്ചൻ അദ്ധ്യക്ഷത വഹിച്ചു. പങ്കെടുത്ത എല്ലാവരെയും തിരുവനന്തപുരം അതിരൂപത ഡയറക്ടർ ബഹുമാനപ്പെട്ട ഷാജു വില്യം അച്ചൻ സ്വാഗതം ചെയ്തു. യോഗത്തിൽ ശ്രീമാൻ ഇഗ്നേഷ്യസ് ലയോള റിപ്പോർട്ട് അവതരിപ്പിക്കുകയും നെയ്യാറ്റിൻകര രൂപതാ മതബോധന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ബഹുമാനപ്പെട്ട വിപിൻ രാജ് അച്ചൻ നന്ദിയും രേഖപ്പെടുത്തി