മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിർമാണങ്ങൾ
പരിഹരിച്ച് സുരക്ഷിതമായ സാഹചര്യം ഒരുക്കുക, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പേരെരക്കും
മത്സ്യത്തൊഴിലാളികൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കുക, മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രിമാർ മാപ്പ് പറയുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ‘പ്രതിഷേധാഗ്നി’
കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ് ദേവാലയത്തിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ കെഎൽസിഎ വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യസമിതി ചെയർമാൻ ഫാ.ഫ്രാൻസീസ് സേവ്യർ താന്നിക്കപ്പറമ്പിൽ, തൈക്കൂടം മേഖല പ്രസിഡണ്ട് ഐ എം ആന്റണി, മേഖല സെക്രട്ടറി ഷാജി കാട്ടിത്തറ
എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.
അതിരൂപത സെക്രട്ടറി വിൻസ് പെരിഞ്ചേരി, തൃപ്പൂണിത്തുറ യൂണിറ്റ് പ്രസിഡന്റ് ഇൻ ചാർജ് സീലിയ ഫെലിക്സ്, അതിരൂപത വൈസ് പ്രസിഡന്റ് എം.എൻ. ജോസഫ്, സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്, സിബി ജോയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.