തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിച്ചു നൽകാൻ കെ.എൽ.സി.എ പൂന്തുറ യൂണിറ്റ് ഭാരവാഹികൾ റവന്യൂ മന്ത്രി ശ്രീ കെ. രാജനെ നേരിൽ കണ്ട് നിവേദനം നൽകി. സർവ്വേ പൂർത്തീകരിച്ച് ഇതുവരെയും പട്ടയം ലഭിക്കാതിരിക്കുന്ന പൂന്തുറയിലെ 117 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടിയും 20 വർഷത്തിലധികമായി വീട് വച്ച് താമസിച്ചിട്ടും അതി ഭീമമായ ഫെയർ വാല്യൂ കാരണം, വസ്തു പ്രമാണം ചെയ്യാൻ കഴിയാതിരിക്കുന്ന 23 മത്സ്യ തൊഴിലാളി കുടുംബങ്ങളുടെയും വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
പൂന്തുറ ഇടവക വികാരി റവ: ഫാദർ ഡാർവിൻ പീറ്ററിന്റെ നേതൃത്വത്തിലാണ് കെ.എൽ.സി.എ പൂന്തുറ യൂണിറ്റ് ഭാരവാഹികൾ റവന്യൂ മന്ത്രിയെ കണ്ട് നാടിന്റെ ആവശ്യം ഉന്നയിച്ചത്. പ്രശ്നത്തിന് അടിയന്തര ഇടപെടൽ നടത്തി പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. AITUC മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ ഹഡ്സൺ ഫെർണാണ്ടസ്, പൂന്തുറ ഇടവക സെക്രട്ടറി ശ്രീ ജയ്സൺ എൽഡഫോൺസ് കെഎൽസിഎ പ്രസിഡണ്ട് തദയൂസ് പൊന്നയ്യൻ, ശ്രീമതി ഷർലറ്റ്, ശ്രീമതി സിജി, ശ്രീമതി ഫബിയോള എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്.