മുതലപ്പൊഴിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എൽ. സി. എ നെയ്യാറ്റിൻകര രൂപത. നെയ്യാറ്റിൻകര ബസ്റ്റാന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെ. എൽ. സി. എ. നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
രൂപത വൈസ് പ്രസിഡന്റ് അനിത സി.ടി. അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രെഷറർ രാജേന്ദ്രൻ ജെ, സംസ്ഥാന മാനേജ്മെന്റ് കൗൺസിൽ അംഗം സിൽവസ്റ്റർ ഡി, വൈസ് പ്രസിഡന്റ്‌മാരായ അഗസ്റ്റിൻ ജെ, സന്തോഷ് എസ് ആർ, സെക്രട്ടറി ജയപ്രകാശ് ഡി ജി, ഫോറം കൺവീനർ അജയൻ കെ ആർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേന്ദ്രൻ സി, വിജയകുമാർ ടി, ഫെലിക്സ് എഫ് സോണൽ ഭാരവാഹികളായ ബിപിൻ എസ് പി, അരുൺ വി എസ്, അരുൺ തോമസ്, മോഹനൻ എന്നിവർ സംസാരിച്ചു.