മുനമ്പം: ഭൂ സമര ത്തിന്റെ നൂറാം ദിനമായ ഇന്ന് ഇന്ത്യയിലെ ക്രൈസ്തവ സഭകളുട കൂട്ടായ്മയായ ആക്സിന്റെ നേതൃത്വത്തിൽ മുനമ്പം കടപ്പുറം പള്ളി അങ്കണത്തിൽ രാപ്പകൽ സമരം നടത്തും. രാവിലെ 11 മുതൽ ചൊവ്വ രാവിലെ 11 വരെയാണ് സമരം . പി വി അൻവർ എക്സ് എംഎൽഎ ആക്സിന്റെ നേതൃത്വത്തിലുള്ള സമരം ഉദ്ഘാടനം ചെയ്യും. ആക്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ് അധ്യക്ഷത വഹിക്കും.
ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, ബിഷപ്പ് മാർ മാത്യൂസ് മാർ സിൽവാനിയോസ് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ആക്സിന്റെ ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ, കുരുവിള മാത്യൂസ്, അഡ്വ. ചാർലി പോൾ, മഞ്ജു തോമസ്, കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ കോട്ടപ്പുറം വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, മുൻ ചീഫ് വിപ്പ് പിസി ജോർജ്, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ പ്രസംഗിക്കും.