അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച് പെരേരയെ സിബിസിഐ ലേബർ കമ്മീഷൻ ആദരിച്ചു. സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറിയും വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ഡയറക്ടറുമായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.
ബാംഗ്ലൂരിൽ നടന്ന വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ വാർഷിക ജനറൽ അസംബ്ലിയിൽ വച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, സിബിസിഐ ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് അലക്സ് വടക്കുംതല, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ പ്രസിഡന്റ് ജോയ് ഗോതുരുത്ത്, ദേശീയ ഡയറക്ടർ ഫാ. ജോർജ് നിരപ്പുകാലയിൽ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. സ്റ്റീഫൻ ആലത്തറ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.