വത്തിക്കാന്‍ സിറ്റി: നിരായുധീകരണത്തിനും ശാശ്വത സമാധാനത്തിനുമായി മാര്‍ച്ച് മാസത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ. അമേരിക്കന്‍ ആക്രമണത്തെത്തുടര്‍ന്ന് ലോകവും മിഡില്‍ ഈസ്റ്റും സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തിലെ പ്രാര്‍ഥനാനിയോഗത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. ആയുധനിര്‍മാര്‍ജ്ജനത്തിനും ശാശ്വത സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്യുന്ന വീഡിയോ ‘മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല’ മാര്‍ച്ച് 5-ന് പുറത്തിറക്കും.
