വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകുവാനുള്ള ആഹ്വാനവുമായി, ജൂൺ മാസം മുപ്പതാം തീയതി ജീവകാരുണ്യദിനമായി ആചരിക്കുന്നു. ചെറുതും വലുതുമായ എല്ലാ സംഭാവനകളും, ദുരിതമനുഭവിക്കുന്നവരോട് അടുത്തിരിക്കാൻ ആഗ്രഹിക്കുന്ന പത്രോസിന്റെ പിൻഗാമിയുടെ പ്രവർത്തനത്തിന് ഒരു പ്രധാന പിന്തുണയാണെന്നു വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധങ്ങൾ, ദാരിദ്ര്യം, അനീതി എന്നിവയ്ക്ക് ഇരയായവർക്ക് എപ്പോഴും കൈത്താങ്ങായി ഫ്രാൻസിസ് പാപ്പ നിലക്കൊണ്ടിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ പവിത്രതയ്ക്കും വ്യക്തിയുടെ അന്തസ്സിനും നേരെയുള്ള ആക്രമണങ്ങളാൽ ഏറെ നാശം സംഭവിച്ച ഒരു ലോകത്തിൽ, സാർവത്രികമായ ഒരു സാഹോദര്യം കെട്ടിപ്പടുക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ ജീവകാരുണ്യപ്രവർത്തനങ്ങൾ. നിരവധി പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും തന്നെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയ എല്ലാവരോടും ഫ്രാൻസിസ് പാപ്പ തന്റെ ഹൃദയംഗമമായ നന്ദിയർപ്പിച്ചു. കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നത് സുവിശേഷമൂല്യമാണെന്നിരിക്കെ, അവയിൽ എല്ലാവരുടെയും സഹകരണവും അഭ്യർത്ഥിക്കുന്നതായി പാപ്പ പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
PETER’S PENCE DAY 2024