ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രസംഗങ്ങളുടെ ഒരു വലിയ ശേഖരം പ്രസിദ്ധീകരിക്കാനൊരുങ്ങി റാറ്റ്സിംഗർ ഫൗണ്ടേഷൻ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ പൊന്തിഫിക്കറ്റിലുടനീളം സ്വകാര്യ ദിവ്യബലികളിലടക്കം നടത്തിയ 130 ഓളം പ്രസംഗങ്ങളും ഇതിൽ ഉൾപ്പെടുത്തും.“മറ്റൊരാൾക്കൊപ്പം ദിവ്യബലിയർപ്പിച്ചാലും ഒരു പ്രഭാഷണം തയ്യാറാക്കുന്ന ഉത്സാഹിയായ ഒരു പ്രാസംഗികനായിരുന്നു ബെനഡിക്ട് പാപ്പ. ഏത് ചെറിയ സമൂഹത്തിൽ വിശുദ്ധ ബലിയർപ്പിച്ചാലും മനോഹരവും പഠനാധിഷ്ഠിതവുമായ പ്രസംഗങ്ങൾ അദ്ദേഹം പറയുമായിരുന്നു.
ഒരിക്കൽ വി. യൗസേപ്പിതാവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വചനചിന്തകൾ ഒരു ജർമൻ പത്രം പ്രസിദ്ധീകരിച്ചതല്ലാതെ മറ്റെവിടെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല” – സിഡ്‌നി അതിരൂപതയിൽ നിന്നുള്ള വീഡിയോ അറിയിപ്പിൽ ഫാ. ജോസഫ് റാറ്റ്‌സിംഗർ ഫൗണ്ടേഷന്റെ പ്രസിഡന്റ് ഫ്രെഡറിക്കോ ലൊംബാർഡി വിശദീകരിച്ചു. ബെനഡിക്ട് പതിനാറാമൻ പാപ്പയിൽ നിന്നുള്ള കത്തോലിക്കാ പാരമ്പര്യം നിറഞ്ഞ നൂറിലധികം വചനചിന്തകൾ വായിക്കാൻ വലിയൊരു വിശ്വാസസമൂഹം കാത്തിരിക്കുന്നു. 2025 ലായിരിക്കും പുസ്തകം പ്രസിദ്ധീകരിക്കുക.