തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ എൽ .ഡി .സി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസരം ഇന്ന് അവസാനിക്കും. കൂടാതെ ലാസ്റ്റ് ഗ്രേഡ് സർവെന്റിന് പിഎസ്സി പരീക്ഷയ്ക്ക് 17 വരെ അപേക്ഷിക്കാം.
എൽ.ഡി.സി (ലോവർ ഡിവിഷൻ ക്ലാർക്ക്)
എൽ.ഡി.സി തസ്തികയിലേക്ക് ഇത്തവണ പൊതു പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റപ്പരീക്ഷ മാത്രമാണ് നടത്തുന്നത്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സും ഒ.ബി.സിക്ക് 39ഉം എസ്.സി/എസ്.ടിക്ക് 41-വയസ്സുമാണ്. ഏതു വർഷമാണോ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ആ വർഷം ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പരീക്ഷ നടക്കും.
എൽ.ജി.എസ് (ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്)
വെറും ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം ലഭിക്കുന്നതാണ് എൽ.ജി.എസ് പരീക്ഷ. പൊതു പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റപ്പരീക്ഷ മാത്രമാണ് നടത്തുന്നത്. 18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987 നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാല്‍ ബിരുദം ഉണ്ടായിരിക്കാനും പാടില്ല. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പരീക്ഷ നടക്കും.
ഒഴിവുകളുടെ പെരുമഴ
1.10 ലക്ഷം ജീവനക്കാരാണ് 2023 – 2027 വരെയുള്ള അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നത്. ഇതിന്റെ ഫലമായുണ്ടാകുന്ന ഒഴിവുകളില്‍ അൻപത് ശതമാനത്തോളം എല്‍.ഡി. ക്ലാര്‍ക്ക് തസ്തികകളിലാണ് പ്രതിഫലിക്കുക. ഇനി നടക്കാന്‍ പോകുന്ന പരീക്ഷകളിലൂടെ റാങ്ക് ലിസ്റ്റില്‍ കടക്കുന്നവര്‍ക്കാണ് മുകളില്‍ പറഞ്ഞ ഒഴിവുകളുടെ ഗുണഫലം ലഭിക്കാന്‍ പോകുന്നത്.
ഒരു കുടുംബത്തിൽ ഒരു സർക്കാൻ ഉദ്യോഗസ്ഥ/ൻ എന്ന സ്വപ്നസാക്ഷാത്ക്കരണത്തിനായി എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകളിൽ സൗജന്യ വിദഗ്ധപരിശീലനം അതിരൂപത വിദ്യാഭ്യാസ, സാമൂഹ്യ ശുശ്രൂഷകൾ ഒരുക്കുന്നു. സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതിരൂപത ശുശ്രൂഷ കാര്യാലയങ്ങളിൽ ബന്ധപ്പെടണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ശുശ്രൂഷ ഡയറക്ടേഴ്സ് ഫാ. ആഷ്ലിൻ ജോസ്, ഫാ. സജു റോൾഡൻ, എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 94952 36204, 94464 53020, 98470 90535