കാഞ്ഞിരംപാറ: വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ദൈവാലയ ഗായക സംഘത്തിന്റെ കൂടിവരവ് നടത്തി. ദൈവാലയ ഗായക സംഘങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ തിരുന്നാളിനോടനുബന്ധിച്ചായിരുന്നു കൂടിവരവ് സംഘടിപ്പിച്ചത്. നവംബർ 30 ഞായറാഴ്ച കാഞ്ഞിരംപാറ വിമലഹൃദയമാതാ ദൈവാലയത്തിൽ വച്ചുനടന്ന പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാന ശാഖയ്ക്ക് സംഭാവനകൾ നൽകിയ ജോയ് തോട്ടാൻ സാറിനെ ആദരിച്ചു. ഫാ. അഗസ്റ്റിൻ ജോൺ ജോയ് തോട്ടാനെയും അദ്ദേഹത്തിൻ്റെ ഗാനങ്ങളെയും പരിചയപ്പെടുത്തി. ഫൊറോനയിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള ഗായകർ ജോയ് തോട്ടാൻ്റെ ഗാനങ്ങൾ കോർത്തിണക്കി അദ്ദേഹത്തിന് ഗാനോപഹാരം സമർപ്പിച്ചു. ഫൊറോനവികാരി ഫാ. അനീഷ് ഫെർണാണ്ടസ്, ഫൊറോന അജപാലന കോർഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ, ഫെറോന അജപാലന സെക്രട്ടറി ശ്രീമതി സുനിത ജോസഫ് എന്നിവർ പങ്കെടുത്തു. വെള്ളയമ്പലം ഇടവകയിലെ കൊയർ മാസ്റ്റർ ജോണി സി നെയ്യാറ്റിൻകര ക്രിസ്മസിനോടനുബന്ധിച്ച് ക്രിസ്മസ് ഗാനങ്ങൾ ഗായകരെ പരിശീലിപ്പിച്ചു.

