വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫൊറോനയിലെ S.H.G-കളുടെ വാർഷികവും വനിതാദിന ആഘോഷവും മാർച്ച് 14 ശനിയാഴ്ച വട്ടിയുക്കാവിൽവച്ച് നടന്നു. സ്ത്രീകളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ലയോള കൗൺസിലിംഗ് സെന്റർ ഡയറക്ടർ ഷാൽ സോമൻ ക്ലാസ് നയിച്ചു. സാമൂഹ്യ ശുശ്രൂഷ സമിതി ഫൊറോന കോർഡിനേറ്റർ ഫാ. റിച്ചാർഡ് സക്കറിയ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ഫൊറോന സെക്രട്ടറി ശാലിനി റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റ് സേവിയേഴ്സ് കോളേജ് റിട്ട. പ്രൊഫ. ഐറിസ് കൊയിലിയോ ഉദ്ഘാടന കർമ്മം നിർവഹിച്ചു. രൂപത മിനിസ്ട്രി കോർഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, S. H. G. രൂപത കോഡിനേറ്റർ Sr. വെർജിൻ, S.H.G ഫൊറോന എക്സിക്യൂട്ടീവ് അംഗം ജമാ കാർഡോസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സമ്മേളനത്തിൽ വിവിധ ഇടവകകളിൽ നിന്നായി 8 തൊഴിൽ സംരംഭകരെയും, 69-ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ ജിംനാസ്റ്റിക്സിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി മലമുകൾ ഇടവകയിലെ അലീന ജോസിനെയും ആദരിച്ചു. പൊതുസമ്മേളനത്തിൽ ഫൊറോന S.H.G പ്രസിഡന്റ് അന്ന റിറ്റാ സ്വാഗതവും, ഫൊറോന ആനിമേറ്റർ അർച്ചന നന്ദിയും പറഞ്ഞു. തുടർന്ന് കലാകായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് ഫാ. റിച്ചാർഡ് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

