വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫൊറോനയിൽ അജപാലന ശുശ്രൂഷയും ഫിയാത്ത് മിഷനും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ്ഗകാർക്ക് വേണ്ടിയുള്ള ബൈബിൾ പ്രിന്റ് ചെയ്യാനുള്ള പേപ്പർ ശേഖരണം (പാപ്പിറസ്) നടത്തി. കാഞ്ഞിരംപാറ വിമലഹൃദയമാതാ ദൈവാലയത്തിൽ നിന്നും ആരംഭിച്ച പ്രവർത്തനത്തിന് ഇടവക വികാരി ഫാ. റിച്ചാർഡ് സഖറിയ ഫിയാത്ത് ടീം അംഗങ്ങളെ സ്വാഗതം ചെയ്യുകയും ഫിയാത്ത്മിഷൻ പരിപാടി ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഫൊറോന അജപാലന ശുശ്രൂഷ സമിതി കോർഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ഫിയാത്ത് മിഷന്റെ ലക്ഷ്യത്തെ കുറിച്ചും, പാപ്പിറസ് പദ്ധതിയെ കുറിച്ചും ഫിയാത്ത് മിഷനിലെ ലിയോ വ്യക്തമാക്കി. സാമൂഹ്യ ശുശ്രൂഷ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. രജീഷ് രാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഫെറോനയിലെ ഇടവകകളിൽ നിന്നും പാപ്പിറസ് പദ്ധതിക്കായി പ്രതീക്ഷിച്ചതിലുമധികം ന്യൂസ് പേപ്പറുകൾ, മാഗസിനുകൾ, പഴയ നോട്ട് ബുക്കുകൾ, പഴയ ബുക്കുകൾ, കാർഡ് ബോർഡ് തുടങ്ങിയവ ലഭിച്ചു.