വട്ടിയൂർക്കാവ്: കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിൻ്റെ 100-ാം വാർഷികത്തിൽ വിശുദ്ധയുടെ ജീവചരിത്രം ആസ്പതമാക്കി ക്വിസ് സംഘടിപ്പിക്കുന്നു. രണ്ട് ഘട്ടങ്ങളിലായാണ് ക്വിസ് മത്സരം നടത്തപ്പെടുന്നത്: ഇടവകതലം, ഫെറോന തലം. മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ക്വിസ് സംഘടിപ്പിക്കുന്നത്. വിഭാഗം ഒന്ന് – 10 വയസ് വരെ; വിഭാഗം രണ്ട് – 11 മുതൽ 17 വയസ് വരെ; വിഭാഗം മൂന്ന് 18 മുതൽ വയസ് പ്രായമുള്ളവർ. ഇടവകതല മത്സരം ആഗസ്റ്റ് 31 നും ഫെറോനതല മത്സരം നവംബർ 9 നും ആയിരിക്കും. ഫെറോന തല മത്സരവിജയികൾക്ക് ആകർഷകമായ കാഷ് അവാർഡ് നല്കുന്നു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മിയത മനസിലാക്കുവാനും ജീവിതത്തിൽ പകർത്തുവാനും ഈ സംരംഭം സഹായകമാകുമെന്ന് ഫെറോന ബിസിസി സമിതി കരുതുന്നു. ഫെറോന ബിസിസി വൈദീക കോ -ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ആനിമേറ്റർ സിസ്റ്റർ ആലിസ്, സെക്രട്ടറി ശ്രീമതി ഷൈനി എന്നിവർ ക്വിസിന് നേതൃത്വം നല്കും.