പൂങ്കുളം : കോവളം ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിധവകളുടെ കൂട്ടായ്മയായ നവോമി ഫോറം രൂപീകരിച്ചു. ജനുവരി 18 ഞായറാഴ്ച പൂങ്കുളം ഹോളിക്രോസ് സ്കൂളിൽ നവോമി സംഗമം നടന്നു. സംഗമം അതിരൂപത കുടുംബ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ ഉദ്ഘാടനം ചെയ്തു. കുടുംബ ശുശ്രൂഷ ഫൊറോന വൈദിക കോഡിനേറ്റർ ഫാ. ജെൻസൺ സേവ്യർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ക്ലാസിന് ഫാ. റിച്ചാർഡ് സക്കറിയ നേതൃത്വം നൽകി. 10 ഇടവകകളിൽ നിന്നും 60പേർ പങ്കെടുത്ത സംഗമത്തിൽ നവോമി ഫോറം രൂപീകരിച്ചു. ഫൊറോന റിസോഴ്സ് പേഴ്സൺ ജോയി സ്റ്റീഫൻ ആശംസകളേകി. ഫൊറോന ആനിമേറ്റർ ഷീജ, ഫൊറോന കൺവീനർ ആൻസൻ എന്നിവർ സന്നിഹിതരായിരുന്നു. റെജീന ടീച്ചർ നന്ദി പറഞ്ഞു.

