കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോനയിൽ അതിരൂപത കുടുംബ ശുശ്രൂഷ സമിതി സന്ദർശനവും കഴക്കൂട്ടം ഫെറോന കുടുംബശ്രൂഷ സമിതി അംഗങ്ങൾക്കായുള്ള പരിശീലന ക്ലാസും, നവംബർ 30 ഞായറാഴ്ച കഴക്കൂട്ടം സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ചുനടന്നു. പ്രസ്തുത പരിപാടിയിൽ കഴക്കൂട്ടം കുടുംബശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൗൺസിലിംഗ് ഫോറത്തിന്റെ ഉദ്ഘാടനം അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ നിർവഹിച്ചു. കുടുംബ ശുശ്രൂഷ ഇടവക സമിതി അംഗങ്ങൾക്ക് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ ക്ലാസ് നയിച്ചു. സമൂഹത്തിൽ നല്ല കുടുംബങ്ങൾക്കുള്ള പ്രാധാന്യവും ഇന്നത്തെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെയും അച്ചൻ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് അതിരൂപത റിസോഴ്സ് ടീം അംഗം ബാബു മാധ്യമ മുക്ത കുടുംബമണിക്കൂറിനെ കുറിച്ച് വിശദീകരിച്ചു. ലിസി ബാബു ജീവിതാനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് കുടുംബ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചും, മഹത്വത്തെക്കുറിച്ചും പറഞ്ഞു. അതിരൂപത കുടുംബശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയയുടെ നേതൃത്വത്തിൽ നടന്ന ഇടവകതല ഗ്രൂപ്പ് ചർച്ചയിൽ ഇടവക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ ഫോറങ്ങൾ രൂപീകരിക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. കഴക്കൂട്ടം ഫൊറോന വൈദിക കോഡിനേറ്റർ ഫാ. ജെബിൻ അതിരൂപത സമിതിക്ക് കൃതജ്ഞതയേകി.

