കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു. ഞാണ്ടൂർക്കോണം ഇടവക വികാരി ഫാ. റോബിൻസന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന പൗരന്മാർക്കൊപ്പം SHG അംഗങ്ങളും പങ്കെടുത്തു. ISRO യിലെ മ്യൂസിയം, റോക്കറ്റ് ലോഞ്ചിങ് എന്നിവ കാണുവാൻ സാധിച്ചു. ഫെറോനാ സാമൂഹ്യ ശുശ്രൂഷ പ്രതിനിധി ലിൻസൻ ആവശ്യമായ ക്രമീകരണം ചെയ്തു. തുടർന്ന് മൺവിള സാധനാ റീഹാബിറ്റേഷൻ സെന്റർ സന്ദർശിച്ചു. സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഡയറക്ടർ ഫാ. റോബിൻസൺ വിശദീകരിച്ചു.
