മരുക്കുംപുഴ: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു. മരുക്കുംപുഴ ഇടവകയിൽ ഫാ. രാജേഷ് ബാബുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പകൽവീട് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു. ‘ആരോഗ്യകരമായ ജീവിതം’ എന്ന വിഷയത്തിൽ ചൈൽഡ് ഹെല്പ് ലൈൻ അഡ്മിനിസ്ട്രേറ്റർ ബിജു സൈമൺ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന കായിക മത്സരങ്ങൾക്കുശേഷം സ്നേഹവിരുന്ന് നൽകി. സീനിയർ സിറ്റിസൺ അംഗങ്ങൾക്കൊപ്പം സാമൂഹ്യ ശുശ്രൂഷ പ്രതിനിധികളും പങ്കെടുത്തു.

