കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 24 ശനിയാഴ്ച വിദ്യാർഥികളുമായി മരിയൻ എഡ്യൂസിറ്റിയിൽ ക്യാമ്പസ് ടൂർ നടത്തി. തുടർന്ന് മരിയൻ എഡ്യൂസിറ്റി ക്യാമ്പസിൽ മോട്ടിവേഷണൽ ക്ലാസ്, എഡ്യൂസ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ. റോബിൻസൺ അദ്ധ്യക്ഷത വഹിച്ച പരിപാടി മരിയൻ എഡ്യൂസിറ്റി മാനേജർ ഫാ. എ ആർ ജോൺ ഉദ്ഘാടനം ചെയ്തു. ഫൊറോന കോഡിനേറ്റർ ഫാ. ലാസർ ബെനഡിക്ട് സ്വാഗതമേകി.
പഠനത്തിൽ ലക്ഷ്യബോധവും ആത്മവിശ്വാസവും വളർത്തുന്ന തരത്തിലുള്ള ക്ലാസുകളും പ്രവർത്തനങ്ങളും കുട്ടികൾക്ക് പ്രചോദനമായി. ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മെറിറ്റ് അവാർഡും വിതരണം ചെയ്തു. ജോൺ സക്കറിയ നന്ദി രേഖപ്പെടുത്തി.

