കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന ബിസിസി സമിതിയുടെ നേതൃത്വത്തിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് ഇടവക, യൂണിറ്റുകളിൽനിന്നുള്ള ലീഡേഴ്സിനായുള്ള പരിശീലന ക്ലാസ് ആഗസ്റ്റ് മാസം പതിനേഴാം തീയതി ഞായറാഴ്ച കഴക്കൂട്ടം പാരിഷ് ഹാളിൽവച്ച് നടന്നു. വിവിധ ഇടവകകളിൽ നിന്നായി 75 ഓളംപേർ പങ്കെടുത്ത ക്ലാസിൽ ഫാ. തിയോഡേഷ്യസ് ക്ലാസ് നയിച്ചു. ജൂബിലി ആഘോഷത്തിലൂടെ ഫ്രാൻസിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്ന 7 ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസിൽ വ്യക്തമാക്കി. തുടർന്ന് ‘ആഴമായ നവീകരണം എവിടെ എപ്പോൾ എങ്ങനെ സാധ്യമാകണമെന്ന്’ എന്ന വിഷയത്തിൽ ഗ്രൂപ്പ് ചർച്ച നടന്നു. കഴക്കൂട്ടം ഫെറോന വൈദിക കോഡിനേറ്റർ ഫാ. രാജു പീറ്റർ, ഫെറോന ആനിമേറ്റർ സിസ്റ്റർ മിലി, ഫെറോന സെക്രട്ടറി ജോസഫ് ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു.

