പുതുക്കുറിച്ചി: കുട്ടികളിൽ നേതൃത്വപാടവം വളർത്താനുള്ള പരിപാടികളുമായി പുതുക്കുറിച്ചി ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾ ശിശുദിനമാഘോഷിച്ചു. അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷിൽ ജോസ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. പള്ളിത്തുറ ഇടവകാരി ഫാ. ബിനു അലക്സ് അനുഗ്രഹ പ്രഭാഷണം നടത്തി. ‘മുന്നേറാം കരുത്തോടെ, ജീവിക്കാം മികവോടെ’ എന്ന വിഷയത്തിൽ നടന്ന ക്ലാസ്സ് വേണു പരമേശ്വർ നയിച്ചു.
ഫൊറോന കോഡിനേറ്റർ ഫാ. പോൾ ജി, രൂപത ചൈൽഡ് പാർലമെന്റ് കോർഡിനേറ്റർ ശ്രീമതി രമ്യ, ഫൊറോനാ സാമൂഹ്യ ശുശ്രൂഷ സമിതി ചൈൽഡ് പാർലമെന്റ് വോളന്റിയേഴ്സ് ആനിമേറ്റർ പ്രീജ എന്നിവർ സന്നിഹിതരായിരുന്നു. ശിശുദിന റാലിയും കുട്ടികളുടെ കലാപരിപാടികളും ദിനാചരണത്തോടനുബന്ധിച്ച് നടന്നു.