വലിയ വേളി: വലിയതുറ ഫെറോന ബിസിസി റിസോഴ്സ് ടീം അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജൂലൈ 27 ഞായറാഴ്ച വലിയ വേളി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ക്ലാസിൽ എല്ലാ ഇടവകയിൽ നിന്നും കോഡിനേറ്റർമാർ, സിസ്റ്റർ പ്രതിനിധികൾ, റിസോഴ്സ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫെറോന സെക്രട്ടറിയും, വലിയതോപ്പ് ഇടവകയിലെ കോഡിനേറ്ററുമായ കെന്നടി സ്വാഗതം പറഞ്ഞു. ബിബിസി കോഡിനേറ്റർ ഫാ. ജോസഫ് ബാസ്റ്റിൽ ഉദ്ഘാടനം ചെയ്തു. ഫാ. ടോണി ഹാംലെറ്റ് ബൈബിൾ ആസ്പദമാക്കി ക്ലാസ് എടുക്കുകയും, റിസോഴ്സ് ടീമിന്റെ ഉത്തരവാദിത്വങ്ങളെ വിശദീകരിക്കുകയും ചെയ്തു. ചെറിയതുറ ഇടവാങ്കമായ ശ്രീമതി നിർമല ജോസ് കൃതജ്ഞതയേകി.