കുമാരപുരം: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷയും യുവജന ശുശ്രൂഷയും സംയുക്തമായി ലഹരിക്കെതിരെ അവബോധം നൽകുന്നതിനായി വാക്കത്തോൺ സംഘടിപ്പിച്ചു. കുമാരപുരം ദേവാലയത്തിൽ നിന്നും പൊതുസമ്മേളനത്തോടെ ആരംഭിച്ച വാക്കത്തോൺ ഫെറോന വികാരി ഫാ. റോഡ്രിഗ് കുട്ടി ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യുവജന ശുശ്രൂഷ ഫെറോന പ്രസിഡന്റ് സെബാസ്റ്റ്യൻ ദീപശിഖാ ഏറ്റുവാങ്ങി. യുവജന ശുശ്രൂഷ കോർഡിനേറ്റർ ഫാ. സിബിൻ, മദ്യം പരിസ്ഥിതി കമ്മീഷൻ കോഡിനേറ്റർ എബി മാത്യു, പാലിയേറ്റീവ് ടീം അംഗമായ ഡോ. സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫെറോന സെക്രട്ടറി ത്രേസ്യ, എസ്. എച്ച്. ജി ഫറോനാ സെക്രട്ടറി മനില, KLM പ്രസിഡന്റ് സേവിയർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഇടവക സെക്രട്ടറിമാർ, ഇടവക അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കുമാരപുരം പത്താം പിയൂസ് ദേവാലയ അംഗങ്ങൾ പ്രതീക്ഷയുടെ മതിൽ തീർത്തുകൊണ്ട് ലഹരിക്കെതിരെ കൈയ്യടയാളം പതിപ്പിച്ചു. തുടർന്ന് ലഹരിക്കെതിരെ അവബോധനം വിളംബരം ചെയ്തുകൊണ്ട് വാക്കത്തോൺ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ എസ് ഐ ലഞ്ചു ലാൽ, കോഡിനേറ്റർ ഫാ. പോൾ പഴങ്ങാട്ട്, യുവജന ശുശ്രൂഷ കോർഡിനേറ്റർ ഫാ. സിബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യുവജനങ്ങൾ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.