ലൂർദ്പുരം: കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പുല്ലുവിള ഫെറോന ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും ഇടവകകളിലെ റിസോഴ്സ് ടീം പ്രതിനിധികൾക്കും യുവജനങ്ങൾക്കും ലിറ്റിൽ വേ ആനിമേറ്റേഴ്സിനും പരിശീലനം നടത്തി. ഫറോനാ ബിസിസി കമ്മീഷൻ വൈദിക കോഡിനേറ്റർ ഫാ. ഡേവിഡ്സൺ ജസ്റ്റസിന്റെ അധ്യക്ഷതയിൽ ലൂർദ് പുരം ഇടവകയിൽ വച്ചുനടന്ന പരിശീലനം മുൻ രൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് കർമലീത്ത സഭ വൈദികൻ ഫാ. പ്രദീപ് നേതൃത്വം നൽകി. ലിറ്റിൽ വെ ചരിത്രം, രൂപതയിലെ കുട്ടികളുടെ മറ്റ് ആധ്യാത്മിക ഗ്രൂപ്പുകളുടെ സ്വഭാവം, വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവചരിത്ര ക്വിസ്, ആക്ഷൻ സോങ്ങുകൾ, ഗ്രൂപ്പ് ഗെയിംസ് എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. വിവിധ ഇടവകകളിൽ നിന്നായി 100 ഓളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.