തൂത്തൂർ: വള്ളവിള, മാർത്താണ്ഡൻതുറ, നീരോടി ഇടവകകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം, മാതൃത്വം, ശൈശവം, പ്രതിരോധ കുത്തിവയ്പുകൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ശ്രീമതി. അരുൾഡ സ്വാഗതം ആശംസിച്ചു. കൊല്ലംകോട് പി.എച്ച്. സി. ഡോ. ശ്രീജി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഫെറോന റീജണൽ ആനിമേറ്റർ കനിജ പീറ്റർ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. നഴ്സുമാരായ രാജം, സുജ,, ജാസ്മിൻ, ഫ്രിജി എന്നിവരും സന്നിഹിതരായിരുന്നു.