മുട്ടട: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവാസി സംഗമവും ക്രിസ്മസ് ആഘോഷവും മുട്ടട ഇടവകയിൽ വച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷ സമിതി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഫെറോന വികാരി ഫാദർ റോബിൻസൺ അനുഗ്രഹ പ്രഭാഷണം നടത്തി. പേട്ട, മുട്ടട, കുന്നുംപുറം എന്നീ സമിതികളിൽ നിന്നും കരോൾ ഗാനം ആലപിച്ചു. കലാരംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ പുനരധിവാസത്തെ കുറിച്ചുള്ള ബോധവൽക്കരണവും നടത്തി. സാമൂഹ്യ ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാ. പോൾ പഴങ്ങാട്ട് , വിവിധ സമിതികളിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.