തുമ്പ: പുതുക്കുറിച്ചി ഫൊറോന അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഭക്തസംഘടനകളുടെ കൂടിവരവ് നടത്തി. കൂടിവരവിൽ മരിയൻ പുസ്തകോത്സവവും വിശുദ്ധ അൽഫോൻസ് മരിയ ലിഗോറിയുടെ ‘ഗ്ലോറിസ് ഓഫ് മേരി ‘ എന്ന പുസ്തകത്തെ ആസ്പദമാക്കി മരിയൻ പ്രഭാഷണവും നടന്നു. തുമ്പ ഇടവകയിൽ വച്ചുനടന്ന പരിപാടിയിൽ ഫൊറോന വൈദിക കോഡിനേറ്റർ ഫാ. കോസ്മസ് കെ തോപ്പിൽ അധ്യക്ഷത വഹിച്ചു. അതിരൂപത അല്മായ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ നിക്സൽ ലോപ്പസ് ഉദ്ഘാടനം ചെയ്തു.
ഫാ. സെബാസ്റ്റ്യൻ ചെന്നക്കാട്ടു കുന്നേൽ OCD മരിയ മാഹാത്മ്യം എന്ന പുസ്തകത്തെക്കുറിച്ച് പ്രഭാഷണം നടത്തി. റീജണൽ ഡയറക്ടർ നിഷ്പാദുക അല്മായ കർമ്മലീത്ത സഭ ഫാ. പ്രദീപ്, തുമ്പ ഇടവക വികാരി ഫാ. ഷാജിൻ ജോസ്, തിരുവനന്തപുരം അതിരൂപത കൊമ്മേസിയം പ്രസിഡണ്ട് ശ്രീ ജെയിംസ്, ഫ്രാൻസിസ്കൻ സഭാ റീജണൽ സെക്രട്ടറി ക്രിസ്റ്റീന സാജൻ, കൊമ്പീയ സഭ പ്രതിനിധി പാട്രിക് വിൻസെന്റ്, എഡ്വേർഡ് ജി പേരേര, പത്രോസ് എന്നിവർ സംസാരിച്ചു. സരിത ആന്റണി കൂടിവരവിനാവശ്യമായ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.