പുല്ലുവിള : പുല്ലുവിള ഫൊറോനയിൽ അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ അൾത്താര ബാലകർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സെപ്റ്റംബർ 21 ശനിയാഴ്ച് പുല്ലുവിള വച്ച് നടന്ന പരിശീലന പരിപാടി ഫൊറോന വികാരി ഫാ. ഡൈസൻ വൈ ഉദ്ഘാടനം ചെയ്തു.
അൾത്താര ബാലകർ ഭക്തിപൂർവ്വം നടത്തുന്ന അൾത്താര ശുശ്രൂഷകളിലൂടെ യേശുവിന്റെ സാക്ഷികളും കൂട്ടുക്കാരുമാകുന്ന ദിവ്യാനുഭവത്തിലൂടെ കടന്നുപോകുന്നവരാകണമെന്ന് പരിപാടിയുടെ അധ്യക്ഷനും ഫൊറോന കോ-ഓർഡിനേറ്ററുമായ ഫാ. അഗസ്റ്റിൻ ജോൺ പറഞ്ഞു. ക്ലാസിന് നേതൃത്വം നല്കിയ അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജുവില്യ്ം ദൈവവിളിയെ കുറിച്ചും വൈദികജീവിതത്തെ കുറിച്ചും വിവരിക്കുകയും അൾത്താര ബാലകരുടെ മാതൃതാപരമായ പ്രവർത്തനങ്ങളെയും ചുമതലകളെയും വിശദീകരിച്ചു. ആനിമേറ്റർ മേരി ത്രേസ്യ മൊറായിസ്, സിസ്റ്റർ ആനിമേറ്റർ ആനി, സമിതി അംഗങ്ങൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.