പുതുക്കുറുച്ചി: പുതുക്കുറുച്ചി ഫൊറോന അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കടലിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് നിർമ്മിച്ച് നല്കുന്ന ഭവനത്തിന്റെ തറക്കല്ലിട്ടു. കടലിൽ മത്സ്യബന്ധനത്തിനിടെ മുതലപ്പൊഴിയിൽ മരണപ്പെട്ട പുതുക്കുറിച്ചി ഇടവകയിലെ സുനിലിന്റെ കുടുംബത്തിനാണ് ഭവനമൊരുങ്ങുന്നത്. ആഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ പുതുക്കുറിച്ചി ഫൊറോന വികാരി റവ. ഫാ. ഹൈസിന്ത് എം. നായകം, അൽമായ ശുശ്രൂഷ ഫൊറോന കോർഡിനേറ്റർ ഫാ. കോസ്മസ് കെ തോപ്പിൽ പുതുക്കുറിച്ചി ഇടവക വികാരി ഫാ. ഇഗ്നാസി രാജശേഖരൻ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ തറക്കല്ലിടൽ ചടങ്ങ് നടന്നു. 2024 ജൂലൈ മാസം പുതുക്കുറിച്ചി ഫൊറോന അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന അൽമായ സംഗമത്തിൽ നടന്ന ഭവനപദ്ധതിയുടെ പ്രഖ്യാപനമാണ് യാഥാർത്ഥ്യമാകുന്നത്. ഫൊറോന അൽമായ ശുശ്രൂഷ സമിതി ആനിമേറ്റർ ശ്രീമതി മേരി ഷൈജ, എക്സിക്യൂട്ടീവ് അംഗങ്ങളുൾപ്പെടെയുവർ സന്നിഹിതരായിരുന്നു.