പുല്ലുവിള: കൂദാശകളെക്കുറിച്ചും ആരാധനക്രമങ്ങളെ കുറിച്ചുമുള്ള പഠനത്തിന്റെ ഭാഗമായി പുല്ലുവിള ഫൊറോനയിലെ പുതിയതുറ, പുല്ലുവിള ഇടവകകളിൽ ജ്ഞാനസ്നാനം എന്ന കൂദാശയെക്കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. ബി.സി.സി. ലീഡേഴ്സിനായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പുതിയതുറ ഇടവകയിൽ ഫാദർ ഗ്ലാഡിൻ അലക്സും പുല്ലുവിള ഇടവകയിൽ പുതിയതുറ സഹവികാരി ഫാ. ഫ്രെഡിയും നേതൃത്വം നൽകി. പുല്ലുവിള ഇടവക സഹവികാരി ഫാദർ ബാബു വചനവിചിന്തനം ചെയ്തു.
ദൈവവര പ്രസാദത്തോടെ ക്രിസ്തീയ ജീവിതം നയിക്കുവാനും. ഒരുക്കത്തോടെ കൂദാശകൾ സ്വീകരിക്കുവാനും അല്മായരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് പഠന ശിബിരം സംഘടിപ്പിച്ചത്. ഇടവകകളിൽ നിന്നുള്ള ബിസിസി കോഡിനേറ്റർമാർ, സിസ്റ്റർ ആനിമേറ്റർമാർ, റിസോഴ്സ് ടീം അംഗങ്ങൾ, സബ് കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത പരിശീലന പരിപാടിക്ക് പുല്ലുവിള ഇടവക ബിസിസി കോഡിനേറ്റർ ശ്രീ ബനാൻസ് സ്വാഗതവും റിസോഴ്സ് ടീം അംഗം ശ്രീമതി മേരി ക്യാതറിൻ മൊറായിസ് നന്ദിയും അർപ്പിച്ചു