അരയതുരുത്തി: കുട്ടികളിൽ ഉപവിയുടെയും കൂട്ടായ്മയുടെയും പുണ്യങ്ങൾ വളർത്തുകയെന്ന ലക്ഷ്യത്തോടെ അരയതുരുത്തി ഇടവകയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു. ഇടവകയിലെ വിദ്യാഭ്യാസ ശുശ്രൂഷയുടെയും ക്രിസ്തീയ ജീവിത വിശ്വാസ പരിശീലന സമിതിയുടെയും നേതൃത്വത്തിലാണ് മാതൃകാപരമായ ഈ പുണ്യപ്രവൃത്തി നടന്നത്.
ചിറയിൻകീഴും അതിന് പരിസരത്തുമുള്ള ദാരിദ്ര്യത്തിൽ ജീവിക്കുന്നവരും തെരുവിൽ കഴിയുന്നവരുമായ ആളുകൾക്ക് 150 ഭക്ഷണപൊതികാളാണ് കുട്ടികൾ വിതരണം ചെയ്തത്. തപസുകാലത്ത് നടന്ന ഈ പുണ്യപ്രവൃത്തി കുട്ടികളിൽ ഉപവി പ്രവർത്തനത്തിലൂടെ ലഭ്യമാകുന്ന ദൈവസ്നേഹം അനുഭവിക്കാനും ഒപ്പം ആഹരത്തിന്റെ മൂല്യത്തെകുറിച്ചുള്ള അവബോധം ലഭ്യമാക്കാനും സഹായിച്ചു. പ്രവർത്തനങ്ങൾക്ക് ഇടവക വികാരി ഫാ. ജോസഫ് പ്രസാദ്, വ്ദ്യാഭ്യാസ ശുശ്രൂഷ, മതബോധന സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.