പുതിയതുറ: പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം പുതിയ തുറ ഇടവകയിൽവച്ച് നടത്തി. മാർച്ച് 07, ശനിയാഴ്ച നടന്ന സംഗമം ഫാ. ഗ്ലാസിൻ അലക്സ് ഉദ്ഘാടനം ചെയ്തു. ഫാ. ടോണി ഹാംലറ്റ് സഭാംഗങ്ങൾക്ക് നോമ്പിനോടനുബന്ധിച്ച് ഒരുക്ക ക്ലാസ്സും, അവരുടെ കടമകളും വിശദീകരിക്കുന്ന ക്ളാസ് നയിച്ചു. തുടർന്ന് സഭാംഗങ്ങളെ ആദരിക്കുകയും ഫെറോന ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഫാ. ഗോഡ് വിൻ സ്വാഗതവും ആനിമേറ്റർ സോണിയ കൃതജ്ഞതയും പറഞ്ഞു.

