വത്തിക്കാൻ: ലോക മത്സ്യത്തൊഴിലാളി ദിനത്തോറ്റനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്ക് പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പ. നവംബർ ഇരുപത്തി യൊന്നിന് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളെയും, അവരുടെ കുടുംബങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ചു അവർക്കു വേണ്ടി പ്രാർത്ഥനകൾ ആശംസിച്ചുകൊണ്ടും, അവർ ചെയ്യുന്ന വിലയേറിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“ഇന്ന് ലോകമത്സ്യബന്ധനദിനം ആഘോഷിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നമുക്ക് പ്രാർത്ഥിക്കാം, അവർക്ക് നന്ദി പറയാം, കാരണം അവർ എല്ലാ ദിവസവും ദൈവിക കരുതലിൽ വിശ്വാസത്തോടെ വല വീശുകയും നമ്മുടെ കടലുകളെ പരിപാലിക്കുകയും ചെയ്യുന്നു.”