മുട്ടട: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ അഭിമുഖ്യത്തിൽ ശിശുദിന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ചൈൽഡ് പാർലിമെന്റ് കുട്ടികൾക്കായി Mind o pedia ’24 എന്ന ക്വിസ് മത്സരം സംഘടിപ്പിച്ചു. മുട്ടട പാരിഷ് ഹാളിൽ വച്ച് നടന്ന ക്വിസ് മത്സരം സാമൂഹ്യ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഫൊറോന കോർഡിനേറ്റർ ഫാ. പോൾ പഴങ്ങാട്ട് അധ്യക്ഷത വഹിച്ചു.
കുട്ടികൾക്ക് പൊതുവിജ്ഞാനത്തിലുള്ള അറിവ് വർധിപ്പിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വക്കുന്നത്. ശ്രീ. സുനിൽ ജോൺ ക്വിസ് മാസ്റ്ററായിരുന്ന മത്സരത്തിൽ കുശവർക്കൽ ചൈൽഡ് പാർലമെന്റ് ഒന്നാം സ്ഥാനവും, കുന്നുംപുറം ചൈൽഡ് പാർലമെന്റ് രണ്ടാം സ്ഥാനവും, പോങ്ങുമ്മൂട് ചൈൽഡ് പാർലമെന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോഡിനേറ്റർ രമ്യ ജോസ്, ചൈൽഡ് പാർലമെന്റ് വോളന്റിയേഴ്സ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.