ആർ.സി സ്കൂൾ മാനേജ്മെന്റ്, ടീച്ചേഴ്സ് ഗിൽഡ്, GYRA(ഗ്ലോബൽ യങ് റിസർചേർസ് അക്കാഡമി)യും സംയുക്തമായി ശാസ്ത്ര അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എട്ടാം തീയതി ആനിമേഷൻ സെന്റർ വെള്ള അമ്പലത്തിൽ വച്ച് നടന്ന ശില്പശാല ആർ.സി സ്കൂൾ മാനേജർ ഫാ. ഡയസൻ വൈ ഉദ്ഘാടനം ചെയ്ത് ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികളിൽ ഗവേഷണ വാസന വളർത്തുക,ശാസ്ത്ര രംഗത്ത് തൽപരരായ കുട്ടികളെ വാർത്തെടുക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. അധ്യാപകരുടെ പരിശീലനത്തിന് GYRA നേതൃത്വം നൽകി. ശാസ്ത്ര അധ്യാപകരുടെ ക്രിയാത്മക ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിക്കപ്പെട്ടു. നാഷണൽ അവാർഡ് ജേതാവായ അധ്യാപകൻ ശ്രീ സുരേഷ് കുമാർ അധ്യാപകരുടെ ശാസ്ത്ര പരീക്ഷണ അവതരണങ്ങൾക്ക് നേതൃത്വം നൽകി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 35 ശാസ്ത്ര അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു.