നിലവിൽ വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിന്നൊക്കെ രക്ഷനേടാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിച്ചുവരുന്ന മരിയൻ എൻജിനീയറിങ് കോളേജിൽ നാഷണൽ സൈബർ റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു.നാഷണൽ സൈബർ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സ്റ്റാൻഡേർഡ് ആണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.
നാഷണൽ സൈബർ റിസോഴ്സ് സെന്റർ ഉദ്ഘാടനശേഷം സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയും ഓൺലൈൻ തട്ടിപ്പിലൂടെ പതിനഞ്ചു വയസ്സുകാരി ലൈംഗീകാതിക്രമത്തിനിരയായ കേസും വിശദീകരിച്ചു.കുട്ടികൾക്കിടയിലെ സൈബർ കുറ്റകൃത്യങ്ങൾ ഒറ്റപ്പെട്ട സംഭവം അല്ല. നല്ലൊരു വിഭാഗം കുട്ടികളും നിരന്തരമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗത്താൽ പലവിധ കെണികളിൽ ചെന്നു ചാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹണിട്രാപ്പ് തട്ടിപ്പുകൾ ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളിൽ കുട്ടികൾ കൂടുതലായി ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് എൻ.സി. ഡി.ആർ.സി-യിലെ ഹരികൃഷ്ണൻ അജിത് പറഞ്ഞു. സ്ഥാപനത്തിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളിൽനിന്നുമായി ആകെ 25 വിദ്യാർഥികളെ കോർടീമിൽ പ്രവർത്തിക്കാൻ തിരഞ്ഞെടുത്തു. സൈബർ മേഖലയിലെ വിവിധ വിദഗ്ധർ ബോധവൽക്കരണ സെക്ഷനുകളും ശില്പശാലകളും സൈബർ തിന്മയ്ക്കെതിരെ പോരാടുന്നതിന് പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള പരിശീലനവും സി സെ പഠനങ്ങളുടെ സഹായത്തോടെ നടത്തും. ഗവേഷണത്തിനും വികസനത്തിനുമായി കോർടീമിന് ലബോറട്ടറി സൗകര്യമൊരുക്കും. അതേസമയം വിദ്യാർഥികൾക്ക് അവരുടെ സ്കൂളുകളിൽ ബോധവൽക്കരണ സെഷനുകളും ടീം നടത്തും. ഇൻ ടെൽനെറ്റ്, ഡാർക്ക് വെബ്, ഡീപ് വെബ്, ഹാക്കിംഗ് എന്നിവയുടെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളിൽ ടീം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.