അതിരൂപതയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി കെ. സി. എസ്. എൽ ക്രേദോ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികളിൽ ക്രിസ്തീയ വിശ്വാസം കൂടുതൽ ആഴപ്പെടുന്നതിനും പൊതുവിജ്ഞാനത്തിലും പാഠ്യവിഷയങ്ങളിലും താത്പര്യം വർധിക്കുന്നതിനും സെപ്റ്റംബർ 6 ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ ഫെറോനകളിലെ അഞ്ച് സ്കൂളുകളിലായാണ് ക്രേദോ ക്വിസ്സിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ നടന്നത്. അതിരൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നും നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ലോഗോസ് ക്വിസിനായുള്ള വി.ലൂക്കായുടെ സുവിശേഷം, കെ. സി. എസ്. എൽ ചരിത്രം, ജനറൽനോളജ്, സ്റ്റഡി സർക്കിൾ പുസ്തകം , വിശുദ്ധ ക്ലോഡിൽ തെ വനെ എന്നിവയായിരുന്നു ക്രേദോ ക്വിസിന്റെ വിഷയം. ഇപ്പോൾ നടന്ന ആദ്യറൗണ്ടിലെ മത്സര വിജയികൾ സെമി ഫൈനലിൽ മത്സരിക്കും. അതിരൂപത കെ. സി. എസ്. എൽ ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റിസ് ഫെറോന വൈദിക കോഡിനേറ്റർമാർ കെ. സി. എസ്. എൽ ആനിമേറ്റേഴ്സ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.