കഴക്കൂട്ടം: മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിലെ(MCAP) അഞ്ചാമത് ബി ആർക്ക് ബാച്ച് (2018-2023) കോഴ്സ് പൂർത്തിയാക്കി. Advenio 2023 എന്ന കോഴ്സ് പൂർത്തികരണ ചടങ്ങ് സെപ്റ്റംബർ 30 തിങ്കളാഴ്ച കോളേജിൽ നടന്നു. മുൻ കേരള സർക്കാർ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റെർപ്രൈസ്സ് സെലെക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമനുമായ ഡോ. വി. പി. ജോയി ഐ.എ.എസ് ഉത്ഘാടനം നിർവ്വഹിച്ചു.
73 വിദ്യാർത്ഥികളാണ് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി( CUSAT ) ഡിഗ്രിക്ക് അർഹരായതു. മാനേജർ റവ. ഫാ. എ. ആർ. ജോൺ ,ഡയറക്ടർ ഡോ. ബേബി കെ. പോൾ, പ്രിൻസിപ്പൽ പ്രൊഫ് സുജ കുമാരി എന്നിവർ ആശംസകൾ നേർന്നു. CUSAT അംഗീകാരമുള്ള ബി ആർക്ക് കോഴ്‌സിന്റെ ആദ്യ റാങ്കുകൾ മരിയൻ ആർക്കിടെക്ചർ കോളേജിലെ വിദ്യാർത്ഥികളാണ് കരസ്തമാക്കിയത്. അർബൻ ഡിസൈൻ സ്റ്റുഡിയോയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പഠനം ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനവും നടന്നു.