കൊച്ചി: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളിജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ മൂന്നാമത് സമ്മേളനവും സെമിനാറും 2024 മാർച്ച് 15, 16 തിയതികളിൽ കൊച്ചിയിൽ നടക്കും. ഈ വർഷത്തെ സമ്മേളനത്തിൽ ചിന്താവിഷയമായി എടുത്തിരിക്കുന്നത് “വിവാഹവും കുടുംബവും: കൗൺസിലിംഗും ചികിത്സാ ഇടപെടലുകളും” എന്നതാണ്. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷനാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ കൊച്ചി ആല്ഫാ സെന്ററിൽ നടക്കുന്ന സെമിനാർ റിട്ടേഡ് ജഡ്ജി ശ്രീ. ഡി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡോ. ബേബി ചക്രപാണി മുഖ്യപ്രഭാഷണം നടത്തും.
വർത്തമാന കാലത്ത് വിവാഹം, ദാമ്പത്യം, കുടുംബം നേരിടുന്ന വെല്ലുവിളികളും അതിൽ കൗൺസിലേഴ്സിനുള്ള പങ്കും വെളിവാക്കുന്ന വിവിധ വിഷയങ്ങളിന്മേൽ പ്രഗത്ഭരായ സൈക്കോളിസ്റ്റുകൾ ക്ളാസ്സുകൾ നയിക്കും. മാർച്ച് 16 ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കൊച്ചി എം.എൽ.എ ശ്രീ മാക്സി ഉദ്ഘാടനം ചെയ്യും. പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ ബിഷപ് ഡോ. ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ വിതരണം ചെയ്യും.
വിശദവിവരങ്ങൾക്ക് > 9447074231
Registration Link > https://forms.gle/j41qqo44CpgmQmyw7
Brochure > https://drive.google.com/file/d/1YAr1PbXDqKpenQAHV8LME5z53Lth3HKg/view?usp=drive_link