വലിയതുറ: രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വലിയതുറ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള ക്രിസ്മസ് കാർണിവൽ റോഡ് ഷോ ‘ജിംഗിൾ ബെൽസ് 2023’ എന്ന പേരിൽ ഈ വർഷവും സംഘടിപ്പിച്ചു. പരിപാടി ഡൊമസ്റ്റിക് എയർപോർട്ടിന്റെ മുൻവശത്ത് നിന്ന് രാത്രി 8:30ന് വലിയതുറ ഇടവക വികാരി റവ. ഡോ. സാബാസ് ഇഗ്നേഷ്യസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇടവക സഹവികാരി ഫാദർ ഫ്രാങ്ക്‌ളിൻ, ഡീക്കൻ റോബിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നൂറിൽ പരം സാന്താക്ലോസുകൾ,ചെണ്ടമേളം,വ്യത്യസ്തങ്ങളായ ഡിസ്നി ക്യാരക്ടേഴ്സ്, പല നിറത്തിലും വർണ്ണത്തിലുമുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളും ഫ്ലോട്ടുകളും ക്രിസ്മസ് കാർണിവൽ റോഡ് ഷോയെ ആകർഷകമാക്കി. ഇടവകയിലെ യുവജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായിയുള്ള ക്രിസ്തുമസ് കാർണിവൽ റോഡ് ഷോ ഇടവക ജനങ്ങൾക്ക് എല്ലാവർഷവും യുവജങ്ങളുടെവക ക്രിസ്തുമസ് സമ്മാനമാണ്. വിവിധയിടങ്ങളിലൂടെ കടന്നുപോയ കാർ രാതി 11.30 മണിക്ക് ഇടവക ദൈവാലയാങ്കണത്തിലെത്തിചേർന്നു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി തുടർദിവസങ്ങളിൽ ഇടവകയിൽ വാർഡ്തല കരോൾഗാന മത്സരവും പുൽക്കൂട് മത്സരവും നടക്കുമെന്ന് ഇടവക നേതൃത്വം അറിയിച്ചു