വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത ബി.സി.സി കമ്മിഷന്റെ നേതൃത്വത്തിൽ കോ-ഓർഡിനേറ്റർമാരുടെയും സിസ്റ്റർ ആനിമേറ്റർമാരുടെയും കൂടിവരവും വിവിധ വിഷയങ്ങളിൽ പഠനക്ളാസും വെള്ളയമ്പലത്ത് വച്ച് നടന്നു. അതിരൂപത മെത്രാപ്പൊലീത്ത മെത്രാപ്പൊലീത്ത ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഒപ്പം ‘കുടുംബകൂട്ടയ്മകളിലൂടെ ശക്തിപ്പെടുന്ന ശുശ്രൂഷകൾ തിരുവനന്തപുരം അതിരൂപതയുടെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ ക്ളാസ്സ് നയിച്ചു. പരിശുദ്ധാത്മാവിന്റെ നിറവിലാണ് ദൈവവചനത്തിന്റെ ശക്തി വെളിവാക്കപ്പെടുന്നത്. ഇതാണ് ആദിമ സഭയെ വളർച്ചയിലേക്ക് നയിച്ചത്. ഇന്നും ക്രൈസ്തവ കൂട്ടായ്മകൾ രൂപപ്പെടേണ്ടതും വളരേണ്ടതും പരിശുദ്ധാത്മാവിന്റെയും ദൈവവചനത്തിന്റെയും തണലിലായിരിക്കണമെന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്ത പറഞ്ഞു.
തുടർന്ന് ഇടവക കോ-ഓർഡിനേറ്റർമാരുടെ ഉത്തരവാദിത്തങ്ങളും കടമകളും എന്നവിഷയത്തിൽ അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കൾ തോമസ് ക്ളാസ്സ് നയിച്ചു. സഭാ നിയമവും കുടുംബകൂട്ടായ്മകളും എന്ന വിഷയത്തിൽ ജുഡീഷ്യൽ വികാരി ഫാ. ജോസ് ജി യും തീരദേശ ഹൈവേ ഗുണങ്ങളും ദോശങ്ങളും എന്നതിനെക്കുറിച്ച് അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുടുംബകേന്ദ്രീകൃത അജപാലനത്തിന്റെ പ്രസക്തിയെക്കുറിച്ച് സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് സംസാരിച്ചു. ബി.സി.സി കമ്മിഷൻ സെക്രട്ടറി ഫാ. ഡാനിയേൽ കൃതജ്ഞത രേഖപ്പെടുത്തി.