ബാംഗ്ലൂർ: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാസഭാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ ‘കാത്തലിക് കണക്ട്’ മൊബൈൽ ആപ്പ് പുറത്തിറക്കി. 2024 ജനുവരി മുപ്പതാം തീയതി ബാംഗ്ലൂരിൽ നടന്ന പ്ലീനറി സമ്മേളനാവസരത്തിലാണ് മൊബൈൽ ആപ്പ്, പൊതു ഉപയോഗത്തിനായി പ്രകാശനം ചെയ്തത്.
കർദ്ദിനാൾ ഫിലിപ്പ് നേറി ഫെറോ, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ അന്തോണി പൂള, , ആർച്ച് ബിഷപ്പ് ജോർജ് അന്തോണി സ്വാമി, ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, സംരംഭകനായ മൈക്കിൾ ഡിസൂസ എന്നിവർ ചേർന്നാണ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്.
ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസം, ജോലികൾ, അടിയന്തര സഹായം, ആത്മീയ വഴികാട്ടി, കാലികപ്രസക്തമായ വാർത്തകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ കൂട്ടിയിണക്കിയാണ് പുതിയ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ഉപയോക്താക്കൾക്ക് സൗകര്യപ്രദമായി അടുത്തുള്ള പള്ളികൾ കണ്ടെത്താനും, ഇന്ത്യയിൽ സഭ നൽകുന്ന വിവിധ സേവനങ്ങൾ അനുഭവവേദ്യമാക്കുവാനും ഈ ആപ്പ് ഉപകരിക്കും.
App link > Catholic Connect