പേട്ട: പേട്ട സെൻറ് ആൻസ് ഇടവകയിൽ കരോൾഗാന മത്സരം നടത്തി യുവജനശൂശ്രൂഷ. ബി.സി.സി. യൂണിറ്റുകളെ ഉൾപ്പെടുത്തിയാണ് ഡിസംബർ 17 ഞായറാഴ്ച കരോൾ മത്സരമൊരുക്കിയത്. ആഗമനകാലം മൂന്നാം ഞായർ ആനന്ദത്തിന്റെ ഞായറായി തിരുസഭ ആഘോഷിക്കുമ്പോൾ ആ ദിനം അർത്ഥപൂർണ്ണം ആക്കുന്ന രീതിയിൽ GAUDETE എന്ന നാമം തന്നെയാണ് മത്സരത്തിനും നൽകിയത്.
എവറോളിംഗ് ട്രോഫി ഒരുക്കി തുടർന്നുള്ള എല്ലാ വർഷവും GAUDETE കരോൾ ഗാന മത്സരം ഇടവകയിൽ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് കെസിവൈഎം. നിരവധി കുടുംബയൂണിറ്റുകൾ സ്വര-വർണ്ണ ശബളമായി പങ്കെടുത്തത് കെസിവൈഎം ന്റെയും ഇടവകയുടെയും വിജയമായി മാറി.
ഒന്നാം സ്ഥാനക്കാർക്ക് 3000 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് ആയിരം രൂപയും പങ്കെടുത്ത എല്ലാ യൂണിറ്റുകൾക്കും പ്രോത്സാഹനവും ലഭിക്കും. ഒന്നാം സ്ഥാനം സെന്റ്. ജോസഫ്സ് യൂണിറ്റും രണ്ടാം സ്ഥാനം സെന്റ്. ഡോൺബോസ്കോ യൂണിറ്റും മൂന്നാം സ്ഥാനം സെന്റ്. ജോൺസ് യൂണിറ്റും കരസ്ഥമാക്കി. വിജയികളെ ഇടവക വികാരി ഫാ. ഡേവിഡ്സൻ അഭിനന്ദിച്ചു.