തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ മാർച്ച് ഏഴാം തീയതി വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതി നടത്തുന്ന ഈ പൊതുയോഗം അഭിവന്ദ്യ ക്രിസ്തുദാസ് മെത്രാൻ ഉദ്ഘാടനം ചെയ്യും. “എല്ലാവരും തുല്യത യിലേക്ക്” എന്ന വാക്യം അടിസ്ഥാനമാക്കിയായിരിക്കും ഈ വർഷത്തെ പരിപാടികൾ നടക്കുക. ഉച്ചയ്ക്ക് ശേഷം 2:30ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും പൊതുസമ്മേളനം.