എസ്. എസ്. എൽ ടീമായ ചെന്നൈ എഫ്.സി.യുടെ റിസേർവ്സ് ടീമിന്റെ ഹെഡ് കോച്ചായി ക്ലെയോഫാസ് അലക്സ് നിയമിതനായി. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ‘എ’ ലൈസൻസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഫുട്ബോൾ താരമാണ് ചെന്നൈ എഫ്.സി.യുടെ റിസേർവ്സ് ടീമിൽ ഹെഡ് കോചായി നിയമിതനായ ക്ലെയോഫാസ് അലക്സ്. ഫുട്ബോളിൽ ഏറെ പ്രശസ്തിയുള്ള തിരുവനന്തപുരം അതിരൂപതയിലെ തീരദേശ ഗ്രാമമായ പൊഴിയൂർ- കൊല്ലംകോടിൽ അലക്സ്- കനകമ്മ ദമ്പതികളുടെ മകനാണ്.
മുൻ എം.എസ് യൂണിവേഴ്സിറ്റി ഫുട്ബോൾ താരവും, പൊഴിയൂർ എസ്.എം.ആർ.സി ക്ലബ്ബിന്റെ മുൻകാല കളിക്കാരനും പരിശീലകനും കൂടിയാണ് ഇദ്ദേഹം. സെൻ ജൂഡ് കോളേജിൽ 2004-2009 കാലഘട്ടത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോളേജിലെ കായികതാരങ്ങൾക്കും കായികമേഖലയിലും അദ്ദേഹം നിസ്തുല സംഭാവനകൾ നൽകിയാണ് പടിയിറങ്ങിയത്.
അതിനുശേഷം എസ്. ബി. ടി.കേരള ജൂനിയർ ടീം, ടി.വി.രാജ സ്പോർട്സ് സ്കൂൾ, സേതു എഫ്.സി, വിവാ ചെന്നൈ, ഏജീസ് കേരള തുടങ്ങിയ പ്രൊഫഷണൽ ഡിപ്പാർട്ട്മെന്റ് ടീമുകളുടെ പരിശീലകനായി സേവനമനുഷ്ഠിച്ചു. 2016-ൽ തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു അദ്ദേഹം.
2016-ലാണ് ലിഫയുടെ ഹെഡ് കോച്ചായി നിയമിതനാകുന്നത്. 2021 വരെയുള്ള അദ്ദേഹത്തിന്റെ അഞ്ചുവർഷത്തെ പരിശീലന പ്രവർത്തനത്തിലൂടെ രണ്ട് ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളെയും നിരവധി ദേശീയ താരങ്ങളെയും സംഭാവന ചെയ്തു. ലിഫയെ ഇന്ത്യയുടെ മുൻനിര അക്കാദമി നിലവാരത്തിൽ എത്തിക്കുന്നതിൽ ക്ലിയോഫാസ് എന്ന പരിശീലകൻ വഹിച്ച പങ്ക് വളരെ വലുതാണ്.
അദ്ദേഹത്തിന്റെ സേവനം നിരവധി ഡിപ്പാർട്ട്മെന്റ് താരങ്ങൾക്കും സന്തോഷ് ട്രോഫി ഐ-ലീഗ് താരങ്ങൾക്കും ജന്മം നൽകി. തിരുവനന്തപുരം അതിരൂപതയുടെ അഭിമാനമായ ‘ലിഫ’യുടെ ടെക്നിക്കൽ ഡയറക്ടറായി സേവനമനുഷ്ഠികുകയായിരുന്നു ഇദ്ദേഹം.
കടപ്പാട്: LIFFA fb page