തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ചിന്നത്തുറ ഇടവകയിൽ സെൻറ് ജൂഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികളും, യൂത്ത് മിനിസ്ടറിയും സംയുക്തമായി ‘ഗ്രീൻ ആൻഡ് ക്ലീൻ’ പദ്ധതിയിലൂടെ 750 ളം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ‘നമ്മുടെ വൃക്ഷം, നമ്മുടെ ഭാവി’ (OUR TREE, OUR FUTURE) എന്ന ആശയം മുൻനിർത്തിയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
‘സീ ഫെൻഡേർസ്’ (Seafenders) എന്ന ഇടവകയിലെ തന്നെ യുവജനങ്ങളുടെ സ്വാതന്ത്ര്യ കൂട്ടായിമയാണ് ഇത്തരം പദ്ധതികളുടെ നടത്തിപ്പിന്റെ നേതൃത്വത്തിൽ മുൻനിരയിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്നത്. പ്രോഷിയർ, ക്യാറ്റലോങ്ങിയ തുടങ്ങിയ ഇനത്തിലെ വൃക്ഷതൈകൾ നട്ടപ്പിടിപ്പിക്കുന്നതിലൂടെ ‘ഗ്രൗണ്ട് റീചാർജിങ്’ ‘വേലിയേറ്റം’ എന്നിവയിൽ നിന്നുള്ള സംരക്ഷണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്.
കടൽത്തീരം ശുചിക്കരണ പദ്ധതിയുടെ ഭാഗമായി ഇതിനോടകം തന്നെ ഒരു മൂന്ന് ലക്ഷത്തോളം പ്ലാസ്റ്റിക് മിൽക്ക് ബാഗുകൾ ശേഖരിക്കുകയും വേണ്ടവിധം പുനർനിർമാണത്തിന് വിധയമാക്കുകയും ചെയ്തു കഴിഞ്ഞു എന്നതും അഭിമാനകരമായ നേട്ടമെന്ന് ഇടവക അധികൃതർ അറിയിച്ചു.