പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് രൂപതാ സഹായമെത്രാൻ റവ.ഫാ. ക്രിസ്തുദാസ് മുഖ്യ കാർമികനായി. കൂട്ടായ്മ, പങ്കാളിത്തം പ്രേഷിതദൗത്യം എന്നതായിരുന്നു ലാറ്റിൻ ഡേ യുഎഇ 2021 ന്റെ മുഖ്യവിഷയം
കേരള സഭയോട് ചേർന്ന് കത്തോലിക്കാ ദിനം പ്രേവാസികൾ ആഘോഷിക്കുന്നത് അഭിമാനവും സന്തോഷവും, പ്രതീക്ഷയയും നൽകുന്നതാണെന് അതിരൂപത സഹായമെത്രാൻ ക്രിസ്തുദാസ് പറഞ്ഞു. ഓരോ വർഷവും ഓരോ വിഷയങ്ങൾ ചർച്ചയപ്പെടുന്ന ഈ ദിനത്തിൽ, ഈ വർഷത്തെ പ്രതേകതകൾ മനസിലാക്കികൊണ്ട് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്നതായിരുന്നു ചർച്ചക്ക് വിധേയമായ വിഷയം. സഭയുടെ ലക്ഷ്യവും പ്രേഷിത ദൗത്യത്തിന്റെ അന്തസത്തയും ഒക്കെ വിശ്വാസികൾക്ക് വിവരണം ചെയ്തുകൊണ്ടാണ് പിതാവ് വിഷയത്തെ പറ്റി സംസാരിച്ചത്.
പ്രേഷിതദൗത്യം നിറവേറ്റുന്നതിൽ നാം എല്ലാവരും ഒരുപോലെ ഉത്തരവാദപ്പെട്ടവരും പങ്കാളികളാണെന്നും കൂട്ടായ്മയിൽ ഒന്നുചേർന്ന് നാം ഈ ഉത്തരവാദിത്വം ചെയ്യേണ്ടതുണ്ട് എന്ന രണ്ടാമത്തെ വത്തിക്കാൻ കൗൺസിൽ ഓർമപ്പെടുത്തുന്നു. ജ്ഞാനസ്നാനം എന്ന കൂദാശയിലൂടെ ഏഷ്യ രക്ഷകനായ സ്വീകരിക്കുകയും സഭയുടെ അംഗങ്ങൾ ആകുകയുമാണ് ഓരോ കത്തോലിക്കാ വിശ്വാസികളും.
സഭ സ്വഭാവത്താൽ പ്രേക്ഷിത യാണെന്നും കൂട്ടായ്മയിൽ ഒന്നുചേർന്ന് സുവിശേഷപ്രഘോഷണം നടത്തുക എന്നത് സഭയുടെ സ്വഭാവമാണെന്നും പിതാവ് പറഞ്ഞു. സ്വദേശത്ത് ഒരു വ്യക്തി സ്വീകരിച്ച വിശ്വാസവും പ്രേഷിത ചൈതന്യവും ഒളിമങ്ങാതെയും അടിപതറാതെയും ശക്തിയുക്തം കൊണ്ടുപോകുന്നതിന് മറ്റുള്ളവരുടെ മുന്നിൽ യേശു രക്ഷകൻ ആണെന്ന് സാക്ഷ്യം നൽകുവാനും നാമോരോരുത്തരും ഉത്തരവാദിത്വപ്പെട്ടവരാണെനന്നും പിതാവ് ആഹ്വാനം ചെയ്തു.
2021 ഡിസംബർ 10 വെള്ളിയാഴ്ച ഇന്ത്യൻ സമയം 5 30ന് ( യുഎഇ സമയം വൈകുന്നേരം 4 മണി ) പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്നലത്തീൻ ദിനാഘോ കുർബാനയിൽ തിരുവനന്തപുരം രൂപതയിലെ നിരവധി യുഎഇ പ്രവാസികളാണ് ഓൺലൈനായി പങ്കെടുത്തത്. കത്തോലിക്കാ ദിനത്തോട് അനുബന്ധിച്ച്
എല്ലാ കത്തോലിക്കാ പള്ളികളിലും ഡിസംബർ 3 ന് പതാക ഉയർത്തുകയും ഡിസംബർ 5ന് വിവിധ സംഗമങ്ങൾ നടത്തുകയും ചെയ്തിരുന്നു.