മേനംകുളം: മേനംകുളം സെൻറ് ജേക്കബ്സ് ട്രെയിനിങ് കോളേജും അദ്ധ്വാനയും സംയുക്തമായി നടത്തിയ വനിതാദിനാഘോഷങ്ങൾ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ജില്ല വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ഡോ . സുനിത എം. വി. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ലിഡ്‌സൺ രാജ് അധ്യക്ഷനായിരുന്നു.
‘അവകാശങ്ങൾ, നീതി, പ്രവർത്തനം’ എന്ന അന്താരാഷ്ട്ര വനിതാദിന സന്ദേശവും കേരളത്തിലെ ഗാർഹിക പീഡനങ്ങളും എന്ന വിഷയത്തിൽ കഠിനംകുളം പഞ്ചായത്ത് മെമ്പർ ജസീന്ത, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. തദേയൂസ് ഫിലിപ്പ്, ബ്ലൂപോയിന്റ് ഡയറക്ടർ ബേബി പ്രഭാകർ, വനിതാ കമ്മീഷൻ കൗൺസിലർ സോണിയ, അദ്ധ്വാന ലീഗൽ കൗൺസിലർ അഡ്വ. രാഖി വി. ആർ. എന്നിവർ സംസാരിച്ചു.

കോളേജ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമാപനയോഗത്തിൽ കോളേജ് മാനേജർ ഫാ. ആൽബർട്ട് എം. അധ്യക്ഷനായിരുന്നു. അദ്ധ്വാന ചെയർപേഴ്സൺ ഡോ. മേരി ജോൺ ജെ. സ്വാഗതവും കോളേജ് വനിതാദിന കോഡിനേറ്റർ ഡോ. എലിസബത്ത് സാമുവൽ കൃതജ്ഞതയും പറഞ്ഞു.
